വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ രണ്ട് ന്യൂസ് ഏജന്‍സികള്‍ക്ക് കൂടി നിയന്ത്രണമേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റോയിട്ടേഴ്‌സിനും ബ്ലൂംബെര്‍ഗിനെയുമാണ് വൈറ്റ് ഹൗസിലെ പ്രസ് പൂളില്‍ നിന്ന് ഒഴിവാക്കിയത്. ട്രംപിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും പ്രസ്താവനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നുമാണ് രണ്ട് ന്യൂസ് ഏജന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കാണ് ട്രംപിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാനും കഴിയുക എന്നതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈറ്റ് ഹൗസ് നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രസ് പൂളില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നേരത്തെ അസോസിയേറ്റഡ് പ്രസ്സ് നല്‍കിയ കോടതിയലക്ഷ്യത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിലെ ഫെഡറല്‍ ജഡ്ജി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പുതിയ തീരുമാനം. ഓവല്‍ ഓഫീസിലെ മീറ്റിംഗുകളില്‍ പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹത്തിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും കഴിയുന്ന 10ഓളം സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രസ് പൂള്‍. സ്വദേശത്തോ വിദേശത്തോ പ്രസിഡന്റ് യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തെ അനു?ഗമിക്കാനും അത് റിപ്പോര്‍ട്ട് ചെയ്യാനും നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും പ്രസ് പൂളിലുള്ള സ്ഥാപനങ്ങള്‍ക്ക് സാധിക്കും. അതിലൂടെ പ്രസിഡന്റിനെയും വൈറ്റ് ഹൗസിനെയും കൂടുതല്‍ ദൈനംദിനമെന്നോണം നേരിട്ട് കവര്‍ ചെയ്യാനും ഈ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. അമേരിക്കയിലെ മറ്റ് മാധ്യമ സ്ഥാപനങ്ങളും അമേരിക്കയില്‍ സാന്നിധ്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളും തത്സമയ റിപ്പോര്‍ട്ടിംഗ്, വീഡിയോ, ഓഡിയോ എന്നിവയ്ക്കായി പ്രസ് പൂളിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
അഹീെ ഞലമറ:
ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ അമേരിക്കന്‍ ജനതയോടുള്ള കടുത്ത അവഹേളനമാണെന്നാണ് അസോസിയേറ്റഡ് പ്രസ് പ്രതികരിച്ചത്. അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെര്‍ഗ്, റോയിട്ടേഴ്‌സ് എന്നീ മാധ്യമങ്ങള്‍ പ്രസ് പൂളിലെ സ്റ്റാന്‍ഡേര്‍ഡ് അംഗങ്ങളായിരുന്നു. അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ജലാശയത്തെ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പരാമര്‍ശിക്കണമെന്ന ട്രംപിന്റെ ഉത്തരവ് നിരാകരിച്ചതിനെ തുടര്‍ന്നായിരുന്ന കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് അസോസിയേറ്റഡ് പ്രസിനെ പ്രസ് പൂളില്‍ നിന്നും വിലക്കിയത്. വൈറ്റ് ഹൗസ് തീരുമാനത്തോട് ബ്ലൂംബര്‍?ഗ് പ്രതികരിച്ചിട്ടില്ല.
എയര്‍ ഫോഴ്‌സ് വണ്‍, ഓവല്‍ ഓഫീസ് പോലുള്ള ഇടങ്ങളില്‍ ആര്‍ക്കാണ് വളരെ വിശേഷാധികാരമുള്ളതെന്നും പരിമിതവുമായ പ്രവേശനം അനുവദിക്കുക എന്നും തന്റെ ടീം തീരുമാനിക്കുമെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയത്.
ഓവല്‍ ഓഫീസിലും എയര്‍ഫോഴ്‌സ് വണ്ണിലും പ്രസ്പൂളിലുള്ളവര്‍ക്ക് തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ അസോസിയേറ്റഡ് പ്രസിന്റെ പത്രപ്രവര്‍ത്തകരെ അനുവദിക്കണമെന്ന് വാഷിംഗ്ടണിലെ ഒരു ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. അതുപോലെ തന്നെ കേസ് മുന്നോട്ട് പോകുമ്പോള്‍ വൈറ്റ് ഹൗസിലെ വലിയ ഇടങ്ങളും
എഡിറ്റോറിയല്‍ നിലപാടുകളുടെ പേരില്‍ വൈറ്റ് ഹൗസ് എപിക്കെതിരെ പ്രതികാരം ചെയ്തുവെന്നും അമേരിക്കന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള സ്വതന്ത്രമായ അഭിപ്രായത്തിനുള്ള സംരക്ഷണങ്ങള്‍ ലംഘിച്ചുവെന്നും ജഡ്ജി കണ്ടെത്തിയിരുന്നു. വൈറ്റ് ഹൗസ് വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് മറ്റ് രണ്ട് സ്ഥാപനങ്ങളെക്കൂടി പ്രസ് പൂളില്‍ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയിരിക്കുന്നത്.
അസോസിയേറ്റ് പ്രസിനു പിന്നാലെ റോയിട്ടേഴ്‌സിനെയു ബ്ലൂംബെര്‍ഗിനെയും പ്രസ് പൂളില്‍നിന്ന് ഒഴിവാക്കി വൈറ്റ് ഹൗസ്
