2000 രൂപയ്ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ; പ്രചരണം വസ്തുതാവിരുദ്ധമെന്ന് കേന്ദ്രം

2000 രൂപയ്ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ; പ്രചരണം വസ്തുതാവിരുദ്ധമെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: 2000 രൂപയ്ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്നു ധനമന്ത്രാലയം. പ്രചരിക്കുന്നത് പൂര്‍ണമായും തെറ്റായ വാര്‍ത്തകളാണ്. വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നു ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

സര്‍ക്കാരിനു മുന്നില്‍ അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവുമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2024ലെ എന്‍സിഐ വേള്‍ഡ് വൈഡ് റിപ്പോര്‍ട്ടനുസരിച്ച് 2023ല്‍ ആ?ഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണെന്നു വ്യക്തമാണ്. 2019 20 കാലത്ത് 21.3 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നു. 2025 മാര്‍ച്ചോടെ അത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയുടെ വര്‍ധിച്ച സ്വീകാര്യതയാണ് ഇതു സൂചിപ്പിക്കുന്നത് ധനമന്ത്രാലയം പ്രസ്തവനയില്‍ പറയുന്നു.