ഷിക്കാഗോയില്‍ തോക്കക്രമങ്ങൾ കുറയ്ക്കുന്നതിൽ വിജയിച്ച് പീസ് കീപ്പേഴ്‌സ് പ്രോഗ്രാം

ഷിക്കാഗോയില്‍ തോക്കക്രമങ്ങൾ കുറയ്ക്കുന്നതിൽ വിജയിച്ച് പീസ് കീപ്പേഴ്‌സ് പ്രോഗ്രാം


ഷിക്കാഗോ: ഷിക്കാഗോയിലെ തോക്ക് അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനായി ആരംഭിച്ച പീസ്്കീപ്പേഴ്സ് പ്രോഗ്രാം സമീപ വര്‍ഷങ്ങളില്‍ വെടിവയ്പ്പുകളില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. 2023നും 2024നും ഇടയില്‍ സമാധാന സേനാംഗങ്ങളെ വിന്യസിച്ച പ്രത്യേക 'ഹോട്ട്സ്പോട്ടുകളില്‍' 40 ശതമാനത്തിലധികം കുറവുണ്ടായതായി നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കറും മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും പരിപാടിയെ പ്രശംസിച്ചു.

കാലങ്ങളായി നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും മാതൃകകളില്‍ നിന്ന് സമൂഹങ്ങളെ മോചിപ്പിക്കുകയാണെന്ന് പുള്‍മാന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രിറ്റ്സ്‌കര്‍ പറഞ്ഞു. 

പീസ് കീപ്പേഴ്സ് പ്രോഗ്രാമിന് കീഴില്‍ തോക്ക് അക്രമം ബാധിച്ച പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും താമസക്കാര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും മധ്യസ്ഥത വഹിക്കാന്‍ 1,200-ലധികം പേരെ വിന്യസിച്ചിട്ടുണ്ട്. അവര്‍ പ്രസ്തുത കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ്. അക്രമം സംഭവിക്കുന്നതിന് മുമ്പ് അത് തടയാന്‍ അവരുടെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.

തോക്ക് അക്രമം തടയല്‍ ലാഭേച്ഛയില്ലാത്ത ഷിക്കാഗോ ക്രഡ് പ്രധാനമായും സംസ്ഥാന ധനസഹായത്തോടെ നടപ്പിലാക്കുന്ന പരിപാടി 2018ല്‍ പൈലറ്റ് പ്രോഗ്രാമായി തോക്ക് അക്രമം ബാധിച്ച ഓസ്റ്റിന്‍, വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്ക്, ഈസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്ക്, ബ്രൈറ്റണ്‍ പാര്‍ക്ക്, നോര്‍ത്ത് ലോണ്ടേല്‍, ലിറ്റില്‍ വില്ലേജ്, ബാക്ക് ഓഫ് ദി യാര്‍ഡ്‌സ്, റോസ്ലാന്‍ഡ്, വെസ്റ്റ് പുള്‍മാന്‍, ഗ്രേറ്റര്‍ എംഗല്‍വുഡ്, ഹംബോള്‍ട്ട് പാര്‍ക്ക്, വുഡ്ലോണ്‍, സൗത്ത് ഷോര്‍, ഗ്രേറ്റര്‍ ഗ്രാന്‍ഡ് ക്രോസിംഗ് എന്നീ 14 കമ്മ്യൂണിറ്റി പ്രദേശങ്ങളില്‍ ആരംഭിച്ചു. 

നോര്‍ത്ത് വെസ്റ്റേണിലെ സെന്റര്‍ ഫോര്‍ നെയ്ബര്‍ഹുഡ് എന്‍ഗേജ്ഡ് റിസര്‍ച്ച് ആന്റ് സയന്‍സ് ഈ മാസം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ 2023നും 2024നും ഇടയില്‍ സമാധാന സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഏരിയകളിലും അക്രമ കേന്ദ്രങ്ങളിലും നഗരത്തേക്കാള്‍ വെടിവയ്പ്പില്‍ കുത്തനെ കുറവുണ്ടായതായി കണ്ടെത്തി.

റിപ്പോര്‍ട്ട് അനുസരിച്ച് പീസ് കീപ്പേഴ്സ് പ്രോഗ്രാം മുന്‍ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് 41 ശതമാനം കുറവുണ്ടാക്കി. അതേ കാലയളവില്‍ സമാധാന സേനാംഗങ്ങളുടെ മുഴുവന്‍ കമ്മ്യൂണിറ്റി ഏരിയകളിലും വെടിവയ്പ്പുകളുടെ എണ്ണത്തില്‍ 31 ശതമാനം കുറവുണ്ടായതായി അതേ റിപ്പോര്‍ട്ട് കണ്ടെത്തി.

ഷിക്കാഗോ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് പറയാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോണ്‍സണ്‍ പറഞ്ഞു. 2025ല്‍ ഇതുവരെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊലപാതകങ്ങള്‍ 20 ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി. 

2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പീസ്‌കീപ്പേഴ്സ് പ്രോഗ്രാം 14 പൈലറ്റ് കമ്മ്യൂണിറ്റികളില്‍ നിന്ന് ഷിക്കാഗോയിലെ ആകെ 27 കമ്മ്യൂണിറ്റി ഏരിയകളിലേക്കും എട്ട് സബര്‍ബന്‍ കമ്മ്യൂണിറ്റികളിലേക്കും 200ലധികം ഹോട്ട്സ്പോട്ടുകളിലേക്കും വ്യാപിച്ചു. 14 കമ്മ്യൂണിറ്റി ഏരിയകളില്‍ 13 എണ്ണത്തിലും ശരാശരി 'സമാധാന ഇടവേളകള്‍' വര്‍ധിച്ചതായി നോര്‍ത്ത് വെസ്റ്റേണ്‍ റിപ്പോര്‍ട്ട് കണ്ടെത്തി. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് 2023- 24 കാലയളവില്‍ വെടിവയ്പ്പുകളില്ലാതെ ആ പ്രദേശങ്ങള്‍ 136 ദിവസത്തെ മൊത്തം വര്‍ധനവ് രേഖപ്പെടുത്തി. പീസ്‌കീപ്പേഴ്സ് പ്രോഗ്രാമിനെക്കുറിച്ച് പഠിച്ച നോര്‍ത്ത് വെസ്റ്റേണ്‍ പ്രൊഫസര്‍ ആന്‍ഡ്രൂ പാപ്പാക്രിസ്റ്റോസ് പറഞ്ഞത് താമസക്കാര്‍ക്ക് 'ആഘാതത്തില്‍ നിന്ന് (സുഖപ്പെടാനുള്ള) സമയം' നല്‍കുന്നു എന്നാണ്. 

'നിങ്ങളുടെ സാന്നിധ്യം പ്രധാനമാണ്, നിങ്ങളുടെ സംഭാഷണങ്ങള്‍ പ്രധാനമാണ്, നിങ്ങളുടെ ധൈര്യം പ്രധാനമാണ്,' ഹാജരായ പീസ്‌കീപ്പര്‍മാരോട് സംസാരിക്കവേ പാപ്പാക്രിസ്റ്റോസ് പറഞ്ഞു. 'നിങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സമാധാനത്തിന്റെ നിമിഷങ്ങള്‍ നീട്ടുകയാണ്- അത് പ്രധാനമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരിയില്‍ ഷിക്കാഗോയില്‍ വെടിവയ്പ്പുകളിലും കൊലപാതകങ്ങളിലും ഗണ്യമായ കുറവെന്ന് പൊലീസ്

ചിക്കാഗോയില്‍ വെടിവയ്പ്പുകളിലും കൊലപാതകങ്ങളിലും ഗണ്യമായ കുറവുണ്ടായതായും 2019ന് ശേഷമുള്ള ഏതൊരു മാസത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ് ഇതെന്നും ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ പ്രാഥമിക കണക്കുകള്‍ പറയുന്നു. പൊലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം നഗരത്തില്‍ ഇരുപത് പേരാണ് കൊല്ലപ്പെട്ടത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 35 ശതമാനം കുറവും 2023 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 49 ശതമാനം കുറവുമാണ്.

2013 മുതല്‍ ഫെബ്രുവരിയില്‍ 20ല്‍ താഴെ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് രേഖകള്‍ കാണിക്കുന്നു. 

കഴിഞ്ഞ മാസം വരെ രേഖപ്പെടുത്തിയ 75 വെടിവയ്പ്പുകള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 42 ശതമാനം കുറവാണെന്നും 2019ന് ശേഷമുള്ള ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ റെക്കോര്‍ഡുകളാണിതെന്നും സിപിഡി കണക്കുകള്‍ സൂചിപ്പിക്കുന്നു.

മൊത്തത്തില്‍ 2025ലെ കൊലപാതകങ്ങള്‍ (60) ഈ വര്‍ഷം ഇതുവരെ 9 ശതമാനം കുറഞ്ഞു. അതേസമയം വെടിവയ്പ്പുകളുടെ എണ്ണവും (188) വെടിവയ്പ്പിന് ഇരയായവരുടെ എണ്ണവും (216) 25 ശതമാനം വീതം കുറഞ്ഞു.

സിപിഡി ഡേറ്റ പ്രകാരം 2025ല്‍ ഇതുവരെ 79 വാഹന തട്ടിക്കൊണ്ടുപോകലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ അപേക്ഷിച്ച് 47 ശതമാനം കുറവാണ്. 2025ല്‍ മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട 277 അറസ്റ്റുകളും പൊലീസ് നടത്തിയിട്ടുണ്ട്. ഇതില്‍ 31 എണ്ണം വാഹന തട്ടിക്കൊണ്ടുപോകലുമാി ബന്ധപ്പെട്ടതാണ്.