കൊല്‍ക്കത്ത: മുര്‍ഷിദാബാദിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസും, ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കറും. സംഘര്‍ഷത്തില്‍ ബാധിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്ന് സി വി ആനന്ദ ബോസ് ഉറപ്പു നല്‍കി. മനുഷ്യത്വരഹിതമായ അവസ്ഥയിലൂടെയാണ് മുര്‍ഷിദബാദിലെ സ്ത്രീകള്‍ കടന്നുപോയതെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.
മാള്‍ഡയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കനത്ത സുരക്ഷയില്‍ ഗവര്‍ണര്‍ സി. വി. ആനന്ദ ബോസ് മുര്‍ഷിദാബാദിലെ ദുലിയാനിലെത്തിയത്. സംഘര്‍ഷ ബാധിതരുമായി സംസാരിച്ച ഗവര്‍ണര്‍ നിലവിലെ സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ ബാധിക്കപ്പെട്ടവരുമായി ഗവര്‍ണര്‍ സംവദിച്ചു. അക്രമത്തില്‍ ബാധിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കി.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കറിന്റെ നേതൃത്വത്തിലുള്ള സംഘവും മുര്‍ഷിദാബാദ് സന്ദര്‍ശിച്ചു. 100 ല്‍ പരം പരാതികളാണ് ഇവര്‍ക്ക് ലഭിച്ചത്. ജനങ്ങള്‍ അനുഭവിക്കുന്നത് മനുഷ്യത്വ രഹിതമായ ദുരിതങ്ങളാണെന്നായിരുന്നു വിജയ രഹത്കറിന്റെ പ്രതികരണം. അക്രമം പൊട്ടിപ്പുറപ്പെട്ട മേഖലകളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സംഘവും സന്ദര്‍ശനം നടത്തി.
വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെയാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ അക്രമണസംഭവങ്ങളുണ്ടാകുന്നത്. ഷംഷേര്‍ഗഞ്ച്, സുതി, ധുലിയന്‍, ജംഗിപൂര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ,ആ ളുകള്‍ പാലായനം ചെയ്യുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് 274 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .
മുര്‍ഷിദാബാദ് സംഘര്‍ഷ ബാധിതരുടെ ആവശ്യങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്ന് ഗവര്‍ണര്‍ സി.വി ആനന്ദബോസ്
