ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കും. ഏപ്രില്‍ 22, 23 തീയതികളിലാണ് മോഡിയുടെ സൗദി സന്ദര്‍ശനം. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള മോഡിയുടെ ആദ്യ സന്ദര്‍ശനമാണിത്. 2014 ല്‍ ആദ്യമായി അധികാരമേറ്റതിനുശേഷം 2016 ലും 2019 ലും മോഡി സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്.
വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജ സഹകരണം, ഐഎംഇഇസി (ഇന്ത്യമിഡില്‍ ഈസ്റ്റ്‌യൂറോപ്പ് ഇടനാഴി) പുനരുജ്ജീവിപ്പിക്കല്‍, പ്രതിരോധ പങ്കാളിത്തം എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയങ്ങളാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മോഡിയുടെ സന്ദര്‍ശനം. രണ്ടാം ടേമിലെ ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്.
സൗദി അറേബ്യ ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയാണ്. 2016 ഏപ്രിലില്‍ മോഡിയുടെ റിയാദ് സന്ദര്‍ശനം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ കാര്യങ്ങളില്‍ സഹകരണത്തിന് കാരണമായി. 2019 ഫെബ്രുവരിയില്‍ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം കൂടുതല്‍ മേഖലയില്‍ സഹകരണങ്ങള്‍ക്ക് ഇടയാക്കി. സൗദിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിദ്ദയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തയാഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കും
