ഇസ്രായേൽ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലദ്വീപ്

ഇസ്രായേൽ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലദ്വീപ്


മാലെ: ഇസ്രായേൽ പൗരന്മാർക്ക് പ്രവേശനം വിലക്കി മാലദ്വീപ്. ഗാസ വംശഹത്യയുടെ പേരിലാണ് ഇസ്രായേലിന്  രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മാലദ്വീപ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. തിങ്കളാഴ്ച പാർലമെന്റ് പാസാക്കിയ നിയമഭേദഗതിയിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു ഒപ്പുവെച്ചു.

ഇസ്രായേലടക്കം രണ്ട് രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർക്ക് വിലക്ക് ബാധകമാകുമോയെന്ന് വ്യക്തമല്ല. വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായ രാജ്യമാണ് മാലദ്വീപ്. കഴിഞ്ഞ ഫെബ്രുവരിയിൽ 59 ഇസ്രായേലികൾ രാജ്യത്തെത്തിയതായാണ് കണക്ക്.