വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥി പ്രിതിഷേധങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന ഗ്രാന്റ് നിര്‍ത്തലാക്കിയതിനു പിന്നാലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന നികുതി ഇളവ് റദ്ദാക്കുന്നതു സംബന്ധിച്ചും ഇന്റേണല്‍ റവന്യൂ സര്‍വീസ് ആലോചിക്കുന്നുണ്ടെന്ന് ഈ വിഷയത്തില്‍ പരിചയമുള്ള മൂന്ന് പേര്‍ പറയുന്നു, പ്രമുഖ ഗവേഷണ സര്‍വകലാശാലയ്ക്കുള്ള ഫെഡറല്‍ സാമ്പത്തിക സഹായവും പിന്തുണയും ഇല്ലാതാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഗണ്യമായ വര്‍ദ്ധനവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹാര്‍വാര്‍ഡ് നികുതി അടയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല അതിന്റെ നിയമന, പ്രവേശന രീതികളും പാഠ്യപദ്ധതിയും പുനഃക്രമീകരിക്കണമെന്ന് ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയിലാണ് പുതിയ നീക്കം.
ഹാര്‍വാര്‍ഡിന്റെ നികുതി ഇളവ് പദവി പിന്‍വലിക്കുന്നത് പരിഗണിക്കാന്‍ ട്രഷറി വകുപ്പ് ബുധനാഴ്ച ഏജന്‍സിയോട് ആവശ്യപ്പെട്ടതായി ചില ഐ.ആര്‍.എസ്. ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായി പേര് വെളിപ്പെടുത്താതെ രണ്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരു ഐ.ആര്‍.എസ്. വക്താവ് അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. ട്രഷറി വകുപ്പ് അഭിപ്രായത്തിനായുള്ള അഭ്യര്‍ത്ഥനയോട് പ്രതികരിച്ചതുമില്ല. ഐ.ആര്‍.എസ്. ഹാര്‍വാര്‍ഡിന്റെ നികുതി ഇളവ് പദവി പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് സി.എന്‍.എന്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐആര്‍എസിനോട് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ അന്വേഷിക്കാനോ ഓഡിറ്റ് ചെയ്യാനോ നേരിട്ടോ അല്ലാതെയോ അഭ്യര്‍ത്ഥിക്കുന്നതില്‍ നിന്ന് പ്രസിഡന്റിനെ ഫെഡറല്‍ നിയമം വിലക്കുന്നു. വളരെയധികം രാഷ്ട്രീയമോ വാണിജ്യപരമോ ആയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സംഘടനകളില്‍ നിന്നുള്ള നികുതി ഇളവുകള്‍ ഐആര്‍എസ് ചിലപ്പോള്‍ റദ്ദാക്കാറുണ്ട്, എന്നാല്‍ ആ ഗ്രൂപ്പുകള്‍ക്ക് ഏജന്‍സിയുടെ തീരുമാനത്തിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കാം. ഹാര്‍വാര്‍ഡിന്റെ നികുതി ഇളവ് എടുത്തുകളയാനുള്ള ഏതൊരു ശ്രമവും നിയമപരമായ വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ട്, അത് വിജയിക്കുമെന്നും നികുതി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ഹാര്‍വാര്‍ഡിന്റെ നികുതി ഇളവ് പദവി പിന്‍വലിക്കണോ വേണ്ടയോ എന്ന് ഐ.ആര്‍.എസ്. പരിഗണിക്കുന്നു
