ഇഡിയ്‌ക്കെതിരെ പ്രതിഷേധം രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍

ഇഡിയ്‌ക്കെതിരെ പ്രതിഷേധം രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍


മുംബൈ: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍?ഗ്രസ് നേതാക്കള്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദര്‍ സ്‌റ്റേഷനിലേക്ക് മാറ്റി.