കാനഡയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചു

കാനഡയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചു


ഒട്ടാവ: മിനിമം വേതനം വര്‍ധിപ്പിച്ചതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മധ്യവര്‍ഗത്തിന് കൂടുതല്‍ സന്തോഷം. 

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഫെഡറല്‍ മിനിമം വേതന നിരക്ക് കനേഡിയന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയതിനാല്‍ ഉയര്‍ന്ന ജീവിതച്ചെലവുകള്‍ക്കിടയിലും കാനഡയില്‍ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. ഏപ്രില്‍ 1 മുതല്‍, ഫെഡറല്‍ നിയന്ത്രിത സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാനഡയില്‍ മിനിമം വേതനം മണിക്കൂറിന് 17.30 കനേഡിയന്‍ ഡോളറില്‍ നിന്ന് 17.75 ഡോളറായി ഉയര്‍ത്തി.

ഫെഡറല്‍ മിനിമം വേതനം കനേഡിയന്‍ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ സ്ഥിരതയും ഉറപ്പും നല്‍കുന്നുവെന്നും ബോര്‍ഡിലുടനീളം വരുമാന അസമത്വം കുറയ്ക്കാന്‍ സഹായിക്കുന്നതിനോടൊപ്പം കൂടുതല്‍ ന്യായമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നുവെന്ന് തൊഴില്‍ മന്ത്രി സ്റ്റീവന്‍ മക്കിന്നണ്‍ പറഞ്ഞു.

തൊഴിലുടമകള്‍ക്ക് അവരുടെ പേയ്റോള്‍ സംവിധാനങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും ഇന്റേണുകള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും അപ്ഗ്രേഡ് ചെയ്ത നിരക്കില്‍ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാനഡയുടെ വാര്‍ഷിക ശരാശരി ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ഏപ്രില്‍ 1ന് ഫെഡറല്‍ മിനിമം വേതന നിരക്ക് ക്രമീകരിക്കും.

ഭക്ഷ്യബാങ്കുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പരിഗണിക്കുന്നത് ഒഴിവാക്കിയോതോടെ കാനഡയില്‍ താമസിക്കുന്ന ചിലര്‍ക്ക് മിനിമം വേതന നിരക്കിലെ വര്‍ധനവ് സ്വാഗതാര്‍ഹമായിരിക്കും.

പണപ്പെരുപ്പം വര്‍ധിച്ചത് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരായ പ്രധാന വിമര്‍ശനമായിരുന്നതിനു പുറമേ 2025ലെ കനേഡിയന്‍ തിരഞ്ഞെടുപ്പില്‍ ഇത് പ്രധാന വിഷയമായിരിക്കും.

മിനിമം വേതനത്തിലെ 2.4 ശമതാനം വര്‍ധനവ് ഇന്ത്യക്കാരെയും സഹായിക്കും. കനേഡിയന്‍ ജനസംഖ്യയുടെ 3.7 ശതമാനം വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ വര്‍ധനവില്‍ നിന്ന് ധാരാളം നേട്ടങ്ങളുണ്ട്.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കാനഡയിലെ ഗിഗ് തൊഴിലാളികളില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. 2005 മുതല്‍ 2020 വരെ, എല്ലാ കനേഡിയന്‍ തൊഴിലാളികളുടെയും വിഹിതം 5.05 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി വളര്‍ന്നു.

കാനഡയിലെ ഇന്ത്യക്കാര്‍ റീട്ടെയില്‍, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം, കാനഡയിലെ മറ്റ് നിരവധി മേഖലകള്‍ എന്നിവയിലാണ് ജോലി ചെയ്യുന്നത്.

തൊഴിലാളികള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പോലും ഈ വര്‍ധനവിന്റെ പ്രയോജനം ലഭിക്കും.

കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ്, എഞ്ചിനീയറിംഗ്, ആരോഗ്യ ശാസ്ത്രം, ഐടി എന്നീ മേഖലകളില്‍ ഉന്നത പഠനം നടത്തുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാനഡ മികച്ച ലക്ഷ്യസ്ഥാനമായി കണക്കാക്കപ്പെടുന്നു. കൂടാതെ അവിടത്തെ ഇന്ത്യന്‍ തൊഴില്‍ ശക്തി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി), എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, ബിസിനസ്, ധനകാര്യ മേഖലകളില്‍ ഉയര്‍ന്ന പ്രാതിനിധ്യം വഹിക്കുന്നു.

കനേഡിയന്‍ ബ്യൂറോ ഓഫ് ഹയര്‍ എഡ്യൂക്കേഷന്റെ കണക്കനുസരിച്ച്, 2021ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 4.9 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ഥി ഗ്രൂപ്പാണെന്നും പറയുന്നു.

കാനഡയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചു