കൊച്ചി : കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പത്ത് എത്തും. 'നന്ദി മോഡി' എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ പങ്കെടുക്കും. പരിപാടിക്ക് മുന്‍പ് കിരണ്‍ റിജിജു കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണും.
മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസും സിപിഐഎമ്മും ശക്തമാക്കുന്നതിനിടയിലാണ് സന്ദര്‍ശനം.
മുനമ്പത്ത് ബിജെപിയുടെ 'നന്ദി മോഡി' പരിപാടി ഇന്ന്; ഉദ്ഘാടനം കേന്ദ്രമന്ത്രി കിരണ്‍ റിജിജു
