വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗ സ്വിയാടെക്കിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗ സ്വിയാടെക്കിന്


ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടി പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്ക്. അമേരിക്കന്‍ താരം അമാന്‍ഡ് അനിസിമോവയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഇഗ കന്നി കിരീട നേട്ടം സ്വന്തമാക്കിയത്.

6-0, 6-0 എന്ന സ്‌കോറിനാണ് ഇഗയുടെ വിജയം. ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ സെമിയില്‍ തോല്‍പ്പിച്ച അനിസിമോവയ്ക്ക് ഫൈനല്‍ മത്സരത്തില്‍ സ്വിയാടെക്കിനോട് വിജയിക്കാനായില്ല. ഇഗയുടെ ആറാം ഗ്രാന്‍ഡ്‌സ്ലാം നേട്ടമാണിത്.