ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍


ടെല്‍ അവീവ്: തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയിലെ ആക്രമണം തുടരുമെന്നും പിന്നീടൊരു ഇടവേള ഉണ്ടാകില്ലെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ബന്ദികളെ വിട്ടയക്കാന്‍ ഹമാസുമായി മധ്യസ്ഥരാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറാക്കുന്നതിനിടെയാണ് ഇസ്രയേല്‍ കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന്റെ പ്രസ്താവന.

ബന്ദികളെ മോചിപ്പിക്കുന്നതിന് ധാരണയിലെത്താന്‍ കഴിയുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും ഇല്ലെങ്കില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.