ദുര്‍ഗ്: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്‌റംഗ്ദളിനെതിരെ പരാതി. കന്യാസ്ത്രീകള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന യുവതികളാണ് പരാതി നല്‍കിയത്. ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതിശര്‍മ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
സി പി ഐ നേതാക്കളുടെ സംരക്ഷണയില്‍ നാരായണ്‍പുര്‍ എസ് പി ഓഫീസിലെത്തിയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. ഇവരെ കടത്തുന്നുവെന്നാരോപിച്ചായിരുന്നു കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും അറസ്റ്റ് ചെയ്തതും.
പരസ്യ വിചാരണയ്ക്ക് വിധേയരാക്കി, സഞ്ചാര സ്വാതന്ത്രം നിഷേധിച്ചു, തെറ്റായ മൊഴികള്‍ നല്‍കാന്‍ നിര്‍ബന്ധിച്ചു, ഒപ്പമുണ്ടായിരുന്ന 19കാരനെ മര്‍ദിച്ചു മുതലായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാരായണ്‍പുര്‍ ജില്ലയില്‍ നിന്നുള്ള ഗോത്രവര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.