പ്രൊഫ. എം കെ സാനു അന്തരിച്ചു

പ്രൊഫ. എം കെ സാനു അന്തരിച്ചു


കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകുന്നേരം അഞ്ചരയോടെയാണ് മരിച്ചത്.  മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരില്‍ ഒരാളാണ് പ്രൊഫ എം കെ സാനു. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്.