ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ 51ന് തകർത്ത് നെതർലൻഡ്‌സ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ബ്രയാൻ ബ്രോബി, കോഡി ഗാക്‌പോ എന്നിവർ ഇരട്ടഗോളുകൾ നേടി ഡച്ച് ടീമിന്റെ ആധികാരിക വിജയത്തിന് വഴിയൊരുക്കി. ജയത്തോടെ നാല് പോയിന്റുമായി നെതർലൻഡ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. സ്വീഡൻ രണ്ടാം സ്ഥാനത്താണ്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഗാക്‌പോയുടെ ക്രോസിൽ നിന്ന് ബ്രോബി ഗോൾ നേടി നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചു. 17ാം മിനിറ്റിൽ വീണ്ടും ബ്രോബി വലകുലുക്കിയതോടെ ഡച്ച് പടയ്ക്ക് ഇരട്ട ലീഡ് ലഭിച്ചു.
രണ്ട് ഗോളുകൾ വഴങ്ങിയ ശേഷമാണ് സ്വീഡൻ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തത്. വിക്ടർ ലിൻഡെൽഹോഫ്, ജെസ്പർ കാൾസ്റ്റോം, വിക്ടർ ഗ്യോകെറസ് എന്നിവർക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. 44ാം മിനിറ്റിൽ സ്വീഡൻ നേടിയ ഗോൾ ഓഫ്‌സൈഡ് വിധയോടെ റദ്ദാക്കപ്പെട്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ നെതർലൻഡ്‌സ് 20ന് മുന്നിലായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ ഡച്ച് ആക്രമണം വീണ്ടും ഫലം കണ്ടു. 47ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ പാസിൽ നിന്ന് ഗാക്‌പോ മൂന്നാം ഗോൾ നേടി. ഏഴ് മിനിറ്റിന് ശേഷം ക്രൈസെൻസയോ സമ്മർവില്ലിന്റെ അസിസ്റ്റിൽ ഗാക്‌പോ വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോർ 40 ആയി.
തുടർച്ചയായി നഷ്ടപ്പെടുത്തിയ അവസരങ്ങൾക്കൊടുവിൽ 59ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ സ്വീഡൻ ആശ്വാസ ഗോൾ നേടി. അലക്‌സാണ്ടർ ഐസക്കിന്റെ കൃത്യമായ പാസിൽ നിന്നായിരുന്നു ഗോൾ. എന്നാൽ സ്വീഡന്റെ തിരിച്ചുവരവ് ശ്രമങ്ങൾക്ക് ശക്തയേകാനായില്ല.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നെതർലൻഡ്‌സ് വീണ്ടും ആക്രമണം ശക്തമാക്കി. 89ാം മിനിറ്റിൽ നേടിയ അഞ്ചാം ഗോളോടെ ഡച്ച് ടീം വിജയത്തിന് മിനുക്കുപണിയൊരുക്കി.
ആക്രമണത്തിലും പന്തടക്കത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയ നെതർലൻഡ്‌സ്, ഗ്രൂപ്പിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. സ്വീഡൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ ടീമിന് തിരിച്ചടിയായി.
സ്വീഡനെ തകർത്ത് നെതർലൻഡ്‌സിന്റെ ആദ്യ ജയം; ഗാക്‌പോയും ബ്രോബിയും ഇരട്ടഗോൾ നേട്ടത്തിൽ
