മക്കിന്നി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ പിടിയില്‍

മക്കിന്നി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ പിടിയില്‍


ഡാളസ് : മക്കിന്നി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പിക്കപ് ഡ്രൈവര് ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയിലായി.

രാത്രി 8 മണിയോടെ നോര്‍ത്ത് മക്ഡൊണാള്‍ഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലായിരുന്നു സംഭവമെന്ന് മക്കിന്നി പൊലീസ് പറയുന്നു. പിടിയിലായവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.

അപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കിലെ യാത്രക്കാരന്റെ അടുത്തേക്ക് ഒരാള്‍ എത്തിയതോടെയാണ് വെടിവയ്പ്പുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ട്രക്കിന്റെ ഡ്രൈവര്‍ പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. 20 കാരനായ പ്രിന്‍സ്റ്റണാണ് മരിച്ച ഒരാള്‍. പിന്നീട് പരുക്കേറ്റ മറ്റൊരാളും മരണപ്പെട്ടു.