ന്യൂ ഓര്‍ലിയാന്‍സ്: കഴിഞ്ഞ മാസം അമ്മയോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തപ്പെട്ട 2 വയസ്സുള്ള യുഎസ് പൗരന്റെ കുടുംബം ട്രംപ് ഭരണകൂടത്തിനെതിരെ നല്‍കിയ കേസില്‍നിന്ന് സ്വമേധയാ പിന്മാറിയതായി കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരില്‍ ഒരാള്‍ അറിയിച്ചു.
'കുടുംബങ്ങള്‍ അനുഭവിച്ച ആഘാതകരമായ അനുഭവങ്ങള്‍ കണക്കിലെടുത്ത്, അവരുടെ എല്ലാ ഓപ്ഷനുകളെക്കുറിച്ചും, അവരുടെ കുട്ടികളുടെ സുരക്ഷയും ക്ഷേമവും, അവര്‍ അനുഭവിച്ച ദോഷങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുന്ന തരത്തില്‍ മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളെക്കുറിച്ചും പൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് അവര്‍ നിയമ നടപടികളില്‍ നിന്ന് പിന്നോട്ടു പോകുന്നതെന്ന് അഭിഭാഷക ഗ്രേസി വില്ലിസ് പറഞ്ഞു.
'അവര്‍ക്ക് ലഭ്യമായ എല്ലാ ഓപ്ഷനുകളും പരിഗണിക്കാന്‍ സ്ഥലവും സമയവും നല്‍കുന്നതിനായി അവര്‍ ഈ കേസ് സ്വമേധയാ തള്ളുകയാണെന്ന് അഭിഭാഷക കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണകൂടം 2 വയസ്സുള്ള ഒരു യുഎസ് പൗരനെ ഹോണ്ടുറാസിലേക്ക് 'ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ നാടുകടത്തിയതായി ശക്തമായ സംശയമുണ്ടെന്ന് കഴിഞ്ഞ മാസം, ഒരു ഫെഡറല്‍ ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു.
ഫയലിംഗുകളില്‍ 'V.M.L' എന്ന് പരാമര്‍ശിക്കുന്ന യുഎസ് പൗരയെ, കഴിഞ്ഞ മാസം ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന ഒരു പതിവ് ഇമിഗ്രേഷന്‍ ചെക്ക്ഇന്‍ വേളയിലാണ് അമേരിക്കയില്‍ താമസിക്കാന്‍ നിയമപരമായ പദവിയില്ലാത്ത അമ്മയോടും സഹോദരിയോടും ഒപ്പം ആദ്യം കസ്റ്റഡിയിലെടുത്തത്. 2 വയസ്സുള്ള കുട്ടിയുടെ പിതാവ് തന്റെ കുടുംബം തടങ്കലില്‍ ആണെന്ന് അറിഞ്ഞതിനുശേഷം, കോടതി രേഖകള്‍ പ്രകാരം V.M.L ഒരു യുഎസ് പൗരനാണെന്നും നാടുകടത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു.
ഹേബിയസ് ഹര്‍ജിയിലും താല്‍ക്കാലിക നിരോധന ഉത്തരവിനായുള്ള പ്രമേയത്തിലും കോടതി പ്രതികരിക്കുന്നതിന് മുമ്പ്, 2 വയസ്സുള്ള കുട്ടിയെയും അമ്മയെയും സഹോദരിയെയും ഹോണ്ടുറാസിലേക്ക് നാടുകടത്തിയതായാണ് കോടതിയില്‍ നല്‍കിയ രേഖകളില്‍ പറയുന്നത്.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ താല്‍പ്പര്യാര്‍ത്ഥം അവള്‍ അമ്മയുടെ നിയമപരമായ കസ്റ്റഡിയില്‍ തുടരണമെന്നും 'അവള്‍ ഒരു യുഎസ് പൗരയായതിനാല്‍ പരിഹരിക്കാനാകാത്ത ഉപദ്രവത്തിന് സാധ്യതയില്ല' എന്നുമാണ് ഹര്‍ജിക്കു മറുപടിയായി നീതിന്യായ വകുപ്പിലെ അഭിഭാഷകര്‍ അറിയിച്ചത്.
ഈ കേസില്‍ മെയ് 16 ന് കേസില്‍ വാദം കേള്‍ക്കാന്‍ യുഎസ് ജില്ലാ ജഡ്ജി ടെറി ഡൗട്ടി തീരുമാനിച്ചിരിക്കുകയായിരുന്നു.
'ഡിഎച്ച്എസ് ഒരു യുഎസ് പൗരനെ നാടുകടത്തിയെന്ന് തെറ്റായാണ് അവകാശപ്പെട്ടതെന്ന് ബോധ്യമായതോടെ എസിഎല്‍യു കേസ് പിന്‍വലിച്ചു എന്ന് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലോഫ്‌ലിന്‍ ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞിരുന്ന അമ്മ, തന്റെ 2 വയസ്സുള്ള കുട്ടിയെ ഹോണ്ടുറാസിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു എന്നതാണ് സത്യമെന്നിരിക്കെ ഡിഎച്ച്എസ് അമേരിക്കന്‍ കുട്ടികളെ നാടുകടത്തുന്നു എന്ന വിവരണം തെറ്റും നിരുത്തരവാദപരവുമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നാടുകടത്തപ്പെട്ട 2 വയസ്സുള്ള യുഎസ് പൗരന്റെ കുടുംബം ട്രംപ് ഭരണകൂടത്തിനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചു
