ജനീവയിൽ രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷം അമേരിക്ക-ചൈന വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ്; 'വ്യത്യാസങ്ങൾ അത്ര വലുതായിരുന്നില്ല'
ജനീവ: ജനീവയിലെ രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷം ചൈനയുമായി ഒരു പുതിയ വ്യാപാര കരാറിലെത്തിയതായി പ്രഖ്യാപിച്ച് അമേരിക്ക. കരാറിന്റെ വിശദാംശങ്ങൾ നാളെ അറിയിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
ഈ ആഴ്ചയിലെ ചർച്ചകൾ അമേരിക്ക-ചൈന വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പ്രക്രിയയിലെ ഒരു പ്രധാന ഘട്ടമാണ്. ചർച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ട്രംപ് ചൈനക്ക് മേൽ ചുമത്തിയിരുന്ന തീരുവ 145 ശതമാനത്തിൽ നിന്ന് 80 ശതമാനമായി കുറയ്ക്കാൻ താൻ തയ്യാറാണെന്ന് സൂചിപ്പിച്ചിരുന്നു.
"യുഎസ്-ചൈന വ്യാപാര ചർച്ചകളിൽ ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യാൻ എനിക്ക് സന്തോഷമുണ്ട്. നാളെ ഞങ്ങൾ വിശദാംശങ്ങൾ നൽകും, പക്ഷേ ചർച്ചകൾ ഉൽപാദനക്ഷമമായിരുന്നുവെന്ന് എനിക്ക് പറയാം. ഞങ്ങളോടൊപ്പം വൈസ് പ്രധാനമന്ത്രി, രണ്ട് വൈസ് മന്ത്രിമാർ, അംബാസഡർ ജെയ്മിസൺ, ഞാൻ എന്നിവർ ഉൾപ്പെട്ടിരുന്നു. ഞാനും അംബാസഡർ ജെയ്മിസണും ഇന്നലെ രാത്രി പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകളുടെ വിശദാംശങ്ങളെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ അറിവുണ്ട്," യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.