നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി വി അന്‍വറിനെ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയാണ് അന്‍വര്‍ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി.
നിലമ്പൂരില്‍ മത്സരിക്കുമെന്ന കാര്യം ഞായറാഴ്ച നടന്ന പത്രസമ്മേളനത്തില്‍ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ചയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിന് എത്തുമെന്നും അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.
