തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയാണ് ഇടതു മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെ ജനം വെറുക്കുന്നുവെന്നും ബി ജെ പിയുടെ അതേ അജണ്ടയാണ് സി പി എമ്മിനെന്നും സി പി എം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബി ജെ പിയെന്നും സതീശന്‍ വിമര്‍ശിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളോടും യു ഡി എഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യു ഡി എഫാണെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യു ഡി എഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാര്‍ട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണെന്നും സതീശന്‍ പറഞ്ഞു
