തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറ്റം, കൊച്ചിയിൽ യുഡിഎഫ്

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറ്റം, കൊച്ചിയിൽ യുഡിഎഫ്


തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് വമ്പൻ മുന്നേറ്റം. എൽഡിഎഫ് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് എൻഎ മുന്നേറ്റം. ലീഡ് നിലയിൽ എൽഡിഎഫ് ഒപ്പത്തിനൊപ്പമുണ്ട്. യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
തിരുവനന്തപുരത്ത് കോടതി ഇടപെടലോടെ മുട്ടട ഡിവിഷനിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. നിലവിൽ എൽഡിഎഫ് ഭരണമാണ് രണ്ടിടത്തും. ഇടുക്കിയിൽ യുഡിഎഫ് മുന്നേറ്റം. കണ്ണൂർകോർപ്പറേഷനിൽ എൽഡിഎഫ് ആണ് മുന്നിൽ. സംസ്ഥാനത്ത് മിക്കയിടത്തും എൻഡിഎ മുന്നേറ്റം പ്രകടമാണ്.