ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മിഷണറായി മലയാളി പി ആര്‍ രമേശിനെ നിയമിച്ചു. ഓപ്പണ്‍ മാഗസിന്‍ മാനേജിങ് എഡിറ്ററായ അദ്ദേഹം ഈ പദവിയിലേക്കെത്തുന്ന ആദ്യ മലയാളിയാണ്.
തിരുവല്ല മണ്ണന്‍കരച്ചിറയില്‍ പുത്തൂര്‍ കുടുംബാംഗമായ രമേശിന് പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു.
