യു ഡി എഫിനെ അഭിനന്ദിച്ച് ശശി തരൂര്‍; ബി ജെ പിയേയും

യു ഡി എഫിനെ അഭിനന്ദിച്ച് ശശി തരൂര്‍; ബി ജെ പിയേയും


തിരുവനന്തപുരം: യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എം പി. അതോടൊപ്പം തിരുവനന്തപുരം കോര്‍പറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും തരൂര്‍ അഭിനന്ദിച്ചു.

ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്ത് ഉള്‍പ്പെടെ ദൃശ്യമായതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫിന്റെ ദീര്‍ഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്റേയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.