തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തില്‍ 64 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലാകെ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചിട്ടുണ്ട്.
രാജ്യത്ത് 363 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുകയും 4 പേര് മരിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 8 മണിവരെയുള്ള കണക്കുകളാണിത്. ഇതോടെ രാജ്യത്ത് 3,758 ആക്റ്റിവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 7 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.