ചിക്കാഗോ : മേജർ ആർച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ബെൽവുഡിലുള്ള സീറോ മലബാർ കത്തിഡ്രലിൽ എത്തിച്ചേർന്ന മാർ റഫേൽ തട്ടിൽ പിതാവിന് വമ്പിച്ച സ്വീകരണം നൽകി .
ജൂൺ 1 നു് രാവിലെ 9 മണിക്ക് രുപതാ അദ്ധക്ഷൻ മാർ ജോയി ആലപ്പാട്ട് , ബിഷപ്പ് എമിററ്റസ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് എന്നിവർക്കൊപ്പം എത്തിചേർന്ന മാർ റഫേൽ തട്ടിൽ പിതാവിനെ താലപ്പൊലിയുടെയും , മുത്തുക്കുടകളുടെയും , ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഇടവക വികാരിയും വികാരി ജനറലുമായ റവാ : ഫാ: തോമസ് കടുകപ്പിള്ളി , വികാരി ജനറൽ റവ: ഫാ: ജോൺ മേലെപ്പുറം , രുപതാ പ്രൊക്യുറേറ്റർ റവ: ഫാ: കുര്യൻ നെടുവിലച്ചാലുങ്കിൽ , പ്രോ: ചാൻസലർ റവ: ഫാ. ജോൺസൺ കോവൂർ പുത്തൻ പുര , കോർഡിനേറ്റർ ജോണി മണ്ണഞ്ചേരി , മറ്റു വൈദികർ , സന്യാസ്ഥർ , കൈക്കാന്മരോടും ചേർന്ന് ദൈവജനം സ്വീകരിച്ച് ദേവലായത്തിലേക്ക് ആനയിച്ചു .
മാർ റഫേൽ തട്ടിൽ മുഖ്യകാർമികനായി 9.30 ന് ആരംഭിച്ച ആഘോഷമായ ദിവ്യബലിയ്ക്ക് മാർ ജോയി ആലപ്പാട്ട് , ബിഷപ്പ് എമിററ്റസ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് , മറ്റു വൈദികരും സഹകാർമികരായിരുന്നു.
ദിവ്യബലിയ്ക്ക് ശേഷം ദേവാലയത്തിൽ ചേർന്ന പെതു സമ്മേളനത്തിന് പ്രോ. ചാൻസലർ റവ: ഫ: ജോൺസൺ കോവൂർ പുത്തൻപൂര എംസി ആയിരുന്നു. രൂപതയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം മേജർ ആർച്ച് ബിഷപ്പ് ദൈവജനങ്ങളുമായി പങ്കുവെച്ചു. ചിക്കാഗോയിൽ വീണ്ടും വരുവാനും ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനും സാധിച്ചതിലുള്ള സന്തോഷം മേജർ ആർച്ച് ബിഷപ്പ് രേഖപ്പെടുത്തി. ബിഷപ്പ് ജോയി ആലപ്പാട്ട് , ബിഷപ്പ് എമിററ്റസ് ജേക്കബ്ബ് അങ്ങാടിയത്ത് , വികാരി റവ: ഫാ തോമസ് കടുകപ്പിള്ളി , വികാരി ജനറൽ റവ. ഫ: ജോൺ മേലെപ്പുറം , മുൻ കൈക്കാരൻ ഷെനി പോൾ , യുവ ജന പ്രധിനിധി മെലീസാ കുര്യക്കോസ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. കൈക്കാരൻ ബോബി ചിറയിൽ നന്ദി പ്രകാശനം നടത്തി.
പൊതുയോഗത്തിനു ശേഷം പാരിഷ് ഹാളിൽ കൈക്കാരന്മാരായ ബിജി സി മാണി , സന്തോഷ് കാട്ടുക്കാരൻ , ബോബി ചിറയിൽ , വിവിഷ് ജേക്കബ്ബ് , ഷറോൺ തോമസ് , ഡേവിഡ് ജോസഫ് , കോഡിനേറ്റർ ജോണി മണ്ണഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ എല്ലാവർക്കും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ജോർജ് അമ്പാട്ട്