ഇസ്ലാമാബാദ്: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എ ഡി ബി) പാക്കിസ്ഥാന് വീണ്ടും ധനസഹായം അനുവദിച്ചു. 800 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പാക്കിസ്ഥാന് അനുവദിച്ചത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും ഏകദേശം 8,500 കോടി രൂപയോളം വരുന്ന പാക്കേജ് പാക്കിസ്ഥാന് അനുവദിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് നല്‍കികൊണ്ടിരിക്കുന്ന ധനസഹായം നിര്‍ത്തണമെന്ന് ഇന്ത്യ എ ഡി ബിയോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ സാമ്പത്തിക സഹായം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ഇത്തരത്തില്‍ ഒരാവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് എഡിബി പാക്കിസ്ഥാന് സാമ്പത്തിക സഹായം അനുവദിച്ചത്.