ന്യൂയോര്‍ക്ക്: പട്ടിണിയില്‍ വലയുന്ന ഗാസയില്‍ അടിയന്തരവും നിരുപാധികവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു. ഇസ്രയേലി ആക്രമണത്തിലും ഉപരോധത്തിലും കൂട്ടമരണത്തിലേക്ക് നീങ്ങുന്ന ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ രക്ഷാസമിതിയിലെ മറ്റ് 14 അംഗരാജ്യങ്ങളും പിന്തുണച്ചു. സ്ഥിരാംഗത്വമുള്ള അമേരിക്ക എതിര്‍ത്തതിനാല്‍ പ്രമേയം പാസാക്കാനായില്ല.
15 അംഗ രക്ഷാസമിതിയില്‍ 10 രാജ്യങ്ങള്‍ മുന്നോട്ടുവച്ച പ്രമേയത്തോടുള്ള എതിര്‍പ്പ് അമേരിക്കന്‍ സ്ഥാനപതി ദൊറോത്തി ഷിയ വ്യക്തമാക്കി.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. അന്താരാഷ്ട്ര നിയമങ്ങളുടെ എല്ലാ സീമകളും മറികടന്ന ഇസ്രയേല്‍ യുഎന്‍ പ്രമേയങ്ങളെ ഗുരുതരമായി ലംഘിച്ചെന്നും എന്നാല്‍, ഒരു രാജ്യത്തിന്റെ സംരക്ഷണം കാരണം ഇത് തടയാന്‍ കഴിയുന്നില്ലെന്നും ചൈനയുടെ സ്ഥാനപതി ഫു കോങ് പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ : യുഎന്‍ രക്ഷാസമിതി പ്രമേയം യുഎസ് വീറ്റോ ചെയ്തു
