ഷഹബാസ് വധക്കേസ് കുറ്റാരോപിതര്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കണം

ഷഹബാസ് വധക്കേസ് കുറ്റാരോപിതര്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കണം


കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. നിലവില്‍ വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനോടും നിര്‍ദേശിച്ചിട്ടുണ്ട്.

6 പേരെ പ്രതി ചേര്‍ത്തായിരുന്നു ഷഹബാസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിരുന്നു.