ബീജിങ്: കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തിടെ നടന്ന സംഘര്‍ഷം ലോകശ്രദ്ധ നേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാര്‍ മരവിപ്പിച്ചു. ഇത് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ ഉള്‍പ്പെടെ ദോഷകരമായി ബാധിക്കുന്ന നടപടിയായി വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാന് കനത്ത തോതില്‍ തിരിച്ചടി നല്‍കുകയും ചെയ്തു. സിന്ധു നദിയിലെ ജലം തടയരുതെന്ന് ഇതിന് ശേഷം പാകിസ്ഥാന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇന്ത്യ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ ചൈന നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പാക്കിസ്ഥാന് ജലം ലഭ്യമാക്കിയില്ലെങ്കില്‍ ഇന്ത്യയ്ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രസ്താവനയാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ബീജിങ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ചൈന & ഗ്ലോബലൈസേഷന്‍ വൈസ് പ്രസിഡന്റ് വിക്ടര്‍ ഷികായ് ഗാവോയാണ് ചൈനയിലെ ജലം ഇന്ത്യയ്ക്കും ആവശ്യമാണെന്ന് പറഞ്ഞ് 'ചൈനീസ് കാര്‍'ഡ് ഇഥമൃഹൗിഴ ഠമെിഴുീറക്കിയിരിക്കുന്നത്. നിങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ ചെയ്യരുതെന്നാഗ്രഹിക്കുന്ന കാര്യം നിങ്ങള്‍ മറ്റുള്ളവര്‍ക്കെതിരെയും ചെയ്യരുത് എന്നാണ് ഗാവോ പറഞ്ഞിരിക്കുന്നത്. നേരത്തെ ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം
ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൈനയ്ക്ക് ബ്രഹ്മപുത്രം നദിയിലുള്ള തന്ത്രപ്രധാനമായ നിയന്ത്രണമാണ് ഗാവോ എടുത്തു പറഞ്ഞത്. ഇന്ത്യയുടെ ജല ലഭ്യതയില്‍ ചൈനയില്‍ നിന്ന് ഒഴുകിയെത്തുന്ന ബ്രഹ്മപുത്രയ്ക്ക് വലിയ പങ്കുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്.
പാകിസ്ഥാന്റെ സുഹൃത്തായ ചൈന ബ്രഹ്മപുത്രയെ ഇന്ത്യയ്‌ക്കെതിരായ നീക്കത്തിന് ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് 'ബുദ്ധമുട്ടുകള്‍ ഉണ്ടായേക്കാം' എന്നാണ് ഗാവോ മറുപടി നല്‍കിയത്. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ കരാറുകളൊന്നും നിലവിലില്ല.
ഇന്ത്യയുടെ ശുദ്ധ ജല ശേഖരത്തില്‍ ഏകദേശം മൂന്നിലൊന്ന് ബ്രഹ്മപുത്ര നദിയില്‍ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ ജലവൈദ്യുതിയില്‍ 40 ശതമാനത്തിലധികവും ബ്രഹ്മപുത്രയുടെ സംഭാവനയാണ്.ഇതിനിടെ ലോകത്തെ ഏറ്റവും വലിയ ഡാം ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ബ്രഹ്മപുത്രയില്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ചൈന ഊര്‍ജ്ജിതമായി തുടരുകയാണ്. 137 ബില്യണ്‍ ഡോളര്‍ അഥവാ 11.9 ലക്ഷം കോടി രൂപയുടെ മെഗാ പ്രൊജക്ടാണിത്. കൈലാസത്തില്‍ ഉദ്ഭവിക്കുന്ന ബ്രഹ്മപുത്ര ചൈനയില്‍ യാര്‍ലങ് ത്സാംഗ്‌പോ എന്ന പേരിലാണ് ഒഴുകുന്നത്, ഇന്ത്യയിലൂടെയും, ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഈ നദി പിന്നീട് ഗംഗയുമായി ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.
അതേ സമയം ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയുംചൈനയും നയതന്ത്രസൈനിക മേഖലകളില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയെ പ്രകോപ്പിക്കുന്ന പ്രസ്താവനകളൊന്നും ചൈന നടത്തിയിട്ടില്ല എന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
ചൈനയില്‍ നിന്നൊഴുകുന്ന ബ്രഹ്മപുത്രയിലെ ജലം ലഭിച്ചില്ലെങ്കില്‍ ഇന്ത്യയും ബുദ്ധിമുട്ടും' -മുന്നറിയിപ്പുമായി ചൈന
