പരിശീലനത്തിനിടെ കൊച്ചി കായലില്‍ ചാടിയ നാവിക ഉദ്യോഗസ്ഥനെ കാണാതായി

പരിശീലനത്തിനിടെ കൊച്ചി കായലില്‍ ചാടിയ നാവിക ഉദ്യോഗസ്ഥനെ കാണാതായി


കൊച്ചി: പരിശീലനത്തിനിടെ കൊച്ചി കായലില്‍ ചാടിയ നാവികസേന ഉദ്യോഗസ്ഥനെ കാണാതായി. ടാന്‍സാനിയന്‍ നാവികസേന ഉദ്യോഗസ്ഥനായ അബ്ജുല്‍ ഇബ്രാഹിം സലാഹിയെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തേവര പാലത്തില്‍ നിന്നും ചാടുകയായിരുന്നു.

ഫയര്‍ഫോഴ്‌സും നാവികസേനയും സംഭവസ്ഥലത്ത് തെരച്ചില്‍ നടത്തി. ഒഴുക്കില്‍പ്പെട്ടുവെന്നാണ് കരുതുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയില്‍ പരിശീലനത്തിനെത്തിയതായിരുന്നു അബ്ജുല്‍ ഇബ്രാഹിം സലാഹി.