മോസ്കോ: റഷ്യയില്‍ വ്യോമ താവളങ്ങള്‍ക്കു നേരെ യുക്രൈന് ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒലെന്യ, ബെലായ തുടങ്ങിയ വ്യോമതാവളങ്ങളിലാണ് യുക്രൈന് ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. 40ഓളം യുദ്ധവിമാനങ്ങള്‍ ആക്രമിച്ചുവെന്നാണ് യുക്രൈന് അവകാശപ്പെടുന്നത്.
ഞായറാഴ്ച യുക്രൈന് സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ വ്യോമ താവളങ്ങള്‍ക്കു നേരെ യുക്രൈന് ഡ്രോണ്‍ ആക്രമണം നടത്തിയത്. റഷ്യന്‍ ആക്രമണത്തില്‍ 12 പേര് മരിക്കുകയും 60ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.