മിനസോട്ട മുന്‍ സ്‌റ്റേറ്റ് ഹൗസ് സ്പീക്കര്‍ കൊല്ലപ്പെട്ടു

മിനസോട്ട മുന്‍ സ്‌റ്റേറ്റ് ഹൗസ് സ്പീക്കര്‍ കൊല്ലപ്പെട്ടു


ചാംപ്ലിന്‍: മിനസോട്ട മുന്‍ സ്റ്റേറ്റ് ഹൗസ് സ്പീക്കര്‍ മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവും കൊല്ലപ്പെട്ടു. സെനറ്റര്‍ ജോണ്‍ ഹോഫ്മാനും ഭാര്യയ്ക്കും വെടിവെടിപ്പില്‍ പരുക്ക്. മിനസോട്ട മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ എല്ലാവരും നിലകൊള്ളണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 

പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അക്രമി ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. 


ഹോഫ്മാന്‍ 2012ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോഫ്മാന്‍ സ്ട്രാറ്റജിക് അഡൈ്വസേഴ്സ് നടത്തുന്ന അദ്ദേഹം മിനസോട്ടയിലെ ഏറ്റവും വലിയ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് കൈകാര്യം ചെയ്യുന്ന അനോക ഹെന്നെപിന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്നു. 


സ്റ്റേറ്റ് ലെജിസ്ലേറ്ററിലെ ഹൗസ് ഡെമോക്രാറ്റിക് നേതാവും മുന്‍ ഹൗസ് സ്പീക്കറുമായിരുന്നു ഹോര്‍ട്ട്മാന്‍. 2004-ലാണ് അവര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.

നിയമപാലകന്റെ വേഷം ധരിച്ചാണ് കൊലപാതകി എത്തിയതെന്നാണ് ബ്യൂറോ ഓഫ് ക്രിമിനല്‍ അപ്രഹെന്‍ഷന്‍ സൂപ്രണ്ട് ഡ്രൂ ഇവാന്‍സ് അറിയിച്ചത്.