ഇടക്കാല തെരഞ്ഞെടുപ്പില്‍ ജയിച്ച ഇന്ത്യന്‍- അമേരിക്കന്‍ വംശജര്‍; തോറ്റവരും

ഇടക്കാല തെരഞ്ഞെടുപ്പില്‍ ജയിച്ച ഇന്ത്യന്‍- അമേരിക്കന്‍ വംശജര്‍; തോറ്റവരും


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികള്‍ക്ക് സമ്മിശ്രഫലം. കോണ്‍ഗ്രസിലേക്കും വിവിധ സംസ്ഥാനതല പദവികളിലേക്കും നടന്ന മത്സരങ്ങളില്‍ നിരവധി പേര്‍ വിജയിച്ചപ്പോള്‍ നിര്‍ണായകമായ ചില പോരാട്ടങ്ങളില്‍ പരാജയവും നേരിട്ടു.

ഫ്‌ളോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പിയ ദണ്ഡിയ വിജയിച്ചതാണ് ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. അതേസമയം, ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടനോട് പരാജയപ്പെട്ടു.

സുഹാസ് സുബ്രഹ്മണ്യം, റോ ഖന്ന, പ്രമീള ജയപാല്‍, അരുണ മില്ലര്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ വംശജരും തെരഞ്ഞെടുപ്പില്‍ വിജയം നേടി. 

വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രസ് മണ്ഡലത്തില്‍ സുബ്രഹ്മണ്യം, ഫ്‌ളോറിഡ 22ല്‍ പിയ ദണ്ഡിയ, കാലിഫോര്‍ണിയ 17ല്‍ റോ ഖന്ന, വാഷിംഗ്ടണ്‍ ഏഴില്‍ പ്രമീള ജയപാല്‍, മേരിലാന്റ് ലെഫ്റ്റനന്റ് ഗവര്‍ണറായി അരുണ മില്ലര്‍, വിസ്‌കോണ്‍സിന്‍ അറ്റോര്‍ണി ജനറല്‍ ജോഷ് കൗള്‍, വാഷിംഗ്ടണ്‍ ഡി സി കൗണ്‍സില്‍ 1ല്‍ അപര്‍ണ രാജ്, ജോര്‍ജിയ സ്‌റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 97ല്‍ ജ്യോത് സിങ് തുടങ്ങിയവരെല്ലാം ജയിച്ചവരുടെ പട്ടികയിലാണ്. ഇവരെല്ലാവരും ഡെമോക്രാറ്റുകളുമാണ്.