മഡൂറോയും ഭാര്യയും ബ്രൂക്ക്‌ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക്; ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷാ നീക്കം

മഡൂറോയും ഭാര്യയും ബ്രൂക്ക്‌ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക്; ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷാ നീക്കം


ന്യൂയോര്‍ക്ക് : പിടിയിലായ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മഡൂറോ ദമ്പതികളെ തടങ്കല്‍കേന്ദ്രത്തിലേക്ക് എത്തിച്ചത്.

മഡൂറോയെ കൊണ്ടുപോയതായി കരുതുന്ന മോട്ടോര്‍കേഡ് ഡിഇഎ (DEA) ആസ്ഥാനത്ത് നിന്ന് മാന്‍ഹാറ്റന്റെ വെസ്റ്റ്‌സൈഡ് ഹൈവേയിലൂടെ വടക്കോട്ട് നീങ്ങിയ ശേഷം വീണ്ടും ഹെലിപോര്‍ട്ടിലേക്ക് മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മഡൂറോയും ഭാര്യയും ഹെലികോപ്റ്ററില്‍ കയറി ബ്രൂക്ക്‌ലിനിലേക്കു പുറപ്പെട്ടു.

ഹഡ്‌സണ്‍ നദിയിലൂടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ മറികടന്ന് മൂന്ന് ഹെലികോപ്റ്ററുകളാണ് പറന്നുപോയത്. ഹെലികോപ്റ്ററുകള്‍ നിശ്ചിത സ്ഥലത്ത് ഇറങ്ങിയതിന് പിന്നാലെ, നിയമസംരക്ഷണ ഏജന്‍സികളുടെ വാഹന കോണ്‍വോയിലൂടെയാണ് മഡൂറോ ദമ്പതികളെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് എത്തിച്ചതെന്ന് സ്ഥിരീകരിച്ചു.

ന്യൂയോര്‍ക്കില്‍ മുഴുവന്‍ സമയവും അസാധാരണമായ സുരക്ഷാ സന്നാഹമാണ് തുടരുന്നത്.