ന്യൂയോര്‍ക്ക്: യു എസില്‍ അഞ്ചാംപനി പടര്‍ന്നു പിടിക്കുന്ന കണക്കുകള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി ഡി സി) പുറത്തുവിട്ടു. കണക്കുകള്‍ പ്രകാരം 21 സ്റ്റേറ്റുകളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം കുട്ടികളെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. രോഗബാധിതരില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുളഅള 196 പേരാണുള്ളത്. അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ള 240 പേരും 20 വയസിന് മുകളില്‍ പ്രായമുള്ള 159 രോഗികളുമാണുള്ളത്. 12 രോഗികളുടെ പ്രായം കൃത്യമായി ലഭ്യമല്ല.
രോഗബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ന്യൂ മെക്‌സിക്കോയില്‍ മുതിര്‍ന്ന ഒരാള്‍ മരിച്ചതും അഞ്ചാം പനി മൂലമാണെന്നാണ് കരുതുന്നത്.