വിര്‍ജീനിയ: ആക്സെഞ്ചര്‍, ഡെലോയിറ്റ് തുടങ്ങിയ കമ്പനികളുമായുള്ള 5.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐ ടി സേവന കരാറുകള്‍ അവസാനിപ്പിക്കാന്‍ യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.
പെന്റഗണ്‍ ജീവനക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങള്‍ക്ക് 'മൂന്നാം കക്ഷി കണ്‍സള്‍ട്ടന്റുമാര്‍ക്കുള്ള അനിവാര്യമല്ലാത്ത ചെലവുെളാണ് ഈ കരാറുകള്‍ പ്രതിനിധീകരിക്കുന്നത്' എന്ന് ഏപ്രില്‍ 10ന് പെന്റഗണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ ഹെഗ്സെത്ത് പറഞ്ഞു.
കരാര്‍ അവസാനിപ്പിക്കുന്നതോടെ 5.1 ബില്യന്‍ ഡോളറിന്റെ അധിക ചെലവ് കുറക്കുന്നതിന് പുറമേ 4 ബില്യന്‍ ഡോളര്‍ ലാഭവും നേടാനാവുമെന്നും ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു.
