കത്തോലിക്കാ ദൗത്യത്തിനും യുഎസ് രാഷ്ട്രീയത്തിനും ഇടയില്‍ ലിയോ മാര്‍പ്പാപ്പയുടെ നിലപാടുകള്‍ നിര്‍ണായകമെന്ന് വിദഗ്ദ്ധര്‍

കത്തോലിക്കാ ദൗത്യത്തിനും യുഎസ് രാഷ്ട്രീയത്തിനും ഇടയില്‍ ലിയോ മാര്‍പ്പാപ്പയുടെ നിലപാടുകള്‍ നിര്‍ണായകമെന്ന് വിദഗ്ദ്ധര്‍


മേരിലാന്‍ഡ്:  അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് മെയ് 8 ന് പോപ്പായി തിരഞ്ഞെടുക്കപ്പെടുകയും പോപ്പ് ലിയോ പതിനാലാമന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തതോടെ അദ്ദേഹം ഏറ്റവും ശക്തനും സ്വാധീനമുള്ളതുമായ അമേരിക്കന്‍ കത്തോലിക്കനായി മാറിയിരിക്കുകയാണ്.

എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലിരിക്കുന്ന രാജ്യത്ത് ആഗോള വിഷയങ്ങളില്‍ അമേരിക്കയുടെ നിലപാട് ട്രംപിന്റേത് തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. പാശ്ചാത്യ ലോകത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ മിക്കവാറും ട്രംപിന്റേതില്‍ നിന്ന് വൈരുദ്ധ്യമുള്ളതാകാനും സാധ്യതയേറെയാണ്. ഈ പശ്ചാത്തലത്തില്‍
ട്രംപിന്റെയും കത്തോലിക സഭാ നേതൃത്വത്തില്‍ വന്നിട്ടുള്ള ആദ്യ അമേരിക്കക്കാരനായ ലിയോ പോപ്പിന്റെയും നിലപാടുകള്‍ പാശ്ചാത്യ രാഷ്ട്രീയത്തിനും തന്റെ സഭാചുമതലകള്‍ക്കും ഇടയിലുള്ള മാര്‍ഗം ഇറുകിയ സൂചിക്കുഴലിലൂടെ നൂല്‍ കോര്‍ക്കുന്നതിന് സമാനമായി പ്രയാസകരമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ആഗോള വീക്ഷണകോണില്‍ നിന്ന് സഭയെ നയിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലിയോ ആ സൂചിയില്‍ നിലപാടുകളുടെ നൂല്‍ നൂല്‍ക്കാനാണ് ശ്രമിക്കേണ്ടതെന്ന് വത്തിക്കാന്‍ വിദഗ്ധര്‍ എബിസി ന്യൂസിനോട് പറഞ്ഞു.

'അമേരിക്കന്‍ പൗരബോധവും ക്രൈസ്തവ വീക്ഷണവും തമ്മിലെ സംഘര്‍ഷം നിറഞ്ഞചിന്ത ഒഴിവാക്കാന്‍ അദ്ദേഹം സൂക്ഷ്മതയും ശ്രദ്ധയും കാണിക്കുമെന്ന് കരുതുന്നുവെന്ന് മേരിലാന്‍ഡ് ലയോള സര്‍വകലാശാലയിലെ ദൈവശാസ്ത്ര അസിസ്റ്റന്റ് ടീച്ചിംഗ് പ്രൊഫസര്‍ റവ. സ്റ്റീഫന്‍ സ്പാന്‍ എബിസി ന്യൂസിനോട് പറഞ്ഞു. 'അദ്ദേഹം രാഷ്ട്രങ്ങള്‍ക്കും മനു,്‌യര്‍ക്കുമിടയില്‍ ഒരു പാലം പണിയുന്നയാളാകുകയും ലോക നേതാക്കളുമായി വിശാലമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുമെന്നും താന്‍കരുതുന്നുവെന്ന് പ്രൊഫസര്‍ റവ. സ്റ്റീഫന്‍ സ്പാന്‍ വ്യക്തമാക്കി.

അതേസമയം, ആവശ്യമുള്ളപ്പോള്‍ ലിയോ തന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ യുഎസ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മടിക്കില്ലെന്നും വിദഗ്ദ്ധര്‍ പ്രവചിച്ചു.

കത്തോലിക്കാ സഭയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പോണ്ടിഫ് ആകുന്ന വ്യക്തിക്ക് ഭൗമരാഷ്ട്രീയ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍മാര്‍ എല്ലായ്‌പ്പോഴും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് സ്പാന്‍ പറഞ്ഞു.

'അത് തീര്‍ച്ചയായും ഒരു അമേരിക്കക്കാരന്‍ എന്ന നിലയില്‍ അദ്ദേഹവും പിന്തുടര്‍ന്നേക്കുമെന്ന് പോപ്പിന്റെ അമേരിക്കനിസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 'എന്നാല്‍ അദ്ദേഹത്തിന്റെ ദേശീയത പരിഗണിക്കാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞിട്ടുള്ള കാര്യവും റവ. സ്റ്റീഫന്‍ സ്പാന്‍ ഓര്‍മ്മിപ്പിച്ചു.