വാഷിംഗ്ടണ്‍: അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാന്‍ വികസിപ്പിക്കുകയാണെന്ന് ബൈഡന്‍ ഭരണകൂടം. പാക്കിസ്ഥാന്റെ രഹസ്യ മിസൈല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഭരണകൂടം വെളിപ്പെടുത്തുകയും രഹസ്യ ചാനലുകളില്‍ ആശങ്കകള്‍ പ്രകടിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതായി യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അണവായുധങ്ങളും യു എസില്‍ നേരിട്ട് എത്തിച്ചേരാനുള്ള മിസൈല്‍ ശേഷിയും ഉള്ള രാജ്യങ്ങളുടെ പട്ടിക വളരെ ചെറുതാണെങ്കിലും അവ എതിരാളികളായിരിക്കുമെന്നാണ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ പാകിസ്താന്റെ നടപടികളെ യു എസിനെതിരെയുള്ള ഭീഷണിയായാണ് കാണുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ഭരണകൂടം 'പ്രധാന നാറ്റോ ഇതര സഖ്യകക്ഷി' എന്നാണ് പാകിസ്താനെ വിശേഷിപ്പിച്ചിരുന്നത്. ദക്ഷിണേഷ്യയിലെ സുപ്രധാന യു എസ് പങ്കാളിയായി ഒരിക്കല്‍ കണക്കാക്കപ്പെട്ടിരുന്ന വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നതാണ് വൈറ്റ്ഹൗസിന്റെ പ്രസ്താവന അടിവരയിടുന്നത്.
എന്നാല്‍ ഫിനറുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും യുക്തിരഹിതവും ബന്ധത്തെ സഹായിക്കാത്തതുമാണെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.
യു എസിനെ ലക്ഷ്യമിടാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കുന്നതിന് നിരവധി വര്‍ഷങ്ങളും ഒരുപക്ഷേ ഒരു ദശാബ്ദവും വേണ്ടിവരുമെന്ന് മുതിര്‍ന്ന ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്ഥാന് വളരെ കാലമായി ചൈനയുമായി അടുത്ത സൈനിക ബന്ധമുണ്ട്. അത് ഇന്ത്യയെ എതിരാളിയായി കാണുകയും ചെയ്യുന്നു. കൂടാതെ പാകിസ്ഥാന്‍ സൈന്യത്തിന് ആയുധങ്ങളും മിസൈല്‍ പദ്ധതിക്ക് സഹായവും ചൈന നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാനുമായി സഹകരിച്ചുള്ള ബന്ധം സ്ഥാപിക്കാനാണ് യു എസ് ശ്രമിക്കുന്നതെന്നും വര്‍ഷങ്ങളായി ഇസ്ലാമാബാദുമായി ചേര്‍ന്ന് ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഫിനര്‍ പറഞ്ഞു. ബന്ധങ്ങളിലെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും ആശയവിനിമയ മാര്‍ഗങ്ങള്‍ സംരക്ഷിക്കാന്‍ യു എസ് ശ്രമിച്ചത് പ്രദേശത്തെ പാക്കിസ്ഥാന്റെ സ്ഥാനവും ആണവ സായുധ രാഷ്ട്രമെന്ന നിലയുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയെ പ്രതിരോധിക്കുന്നതിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും യു എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ ഇസ്ലാമാബാദുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു എസ് പിന്‍വാങ്ങിയതിനുശേഷം വാഷിംഗ്ടണിന് പ്രാധാന്യം കുറഞ്ഞു.
ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെക്കുറിച്ച് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ കീഴില്‍ അത് കൂടുതല്‍ സ്വേച്ഛാധിപത്യ ദിശയിലേക്ക് നീങ്ങിയത് ഏറെക്കാലമായി ഗണ്യമായ അധികാരം കൈയാളുന്ന സൈന്യത്തിന്റെ സ്വാധീനം മൂലമാണ്. ഇസ്ലാമാബാദിന്റെ ആണവ പദ്ധതി ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതായി കാണുന്നു. 1947 മുതല്‍ മൂന്ന് വലിയ യുദ്ധങ്ങള്‍ നടത്തിയ ആണവ -സായുധ ശക്തിയാണ് ഇന്ത്യ.
പ്രസിഡന്റ് ബൈഡന്റെ കാലാവധി അവസാനിക്കുമ്പോള്‍ യു എസ് ഇന്റലിജന്‍സിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള തീരുമാനം ഫലത്തില്‍ വിഷയം നിയുക്ത പ്രസിഡന്റ് ട്രംപിനാണ് വിട്ടുകൊടുക്കുന്നത്. അദ്ദേഹം തന്റെ ആദ്യ ടേമില്‍ പാക്കിസ്ഥാനുള്ള സുരക്ഷാ സഹായം വെട്ടിക്കുറയ്ക്കുകയും പ്രദേശത്തെ തീവ്രവാദ ശൃംഖലകള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ ട്രെന്‍ഡ് ലൈനുകള്‍ തുടരുകയാണെങ്കില്‍ യു എസ് ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യയ്ക്ക് അപ്പുറത്തുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാനുള്ള കഴിവ് പാകിസ്ഥാനുണ്ടാകുംമെന്ന് ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെക്കുറിച്ച് ഫിനര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ഇത്രയും ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്നാല്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ നിന്ന് വാഷിംഗ്ടണിനെ പിന്തിരിപ്പിക്കാന്‍ ഇസ്ലാമാബാദ് വഴി തേടുന്നതായി ചില വിശകലന വിദഗ്ധര്‍ പറഞ്ഞു.
ഇസ്ലാമാബാദിന്റെ ആണവായുധ ശേഖരം ബലമായി നിരായുധമാക്കാനുള്ള യു എസിന്റെ ശ്രമത്തിന്റെ സാധ്യതകള്‍ പാകിസ്ഥാന്‍ മുന്‍കൂട്ടി കാണുന്നുണ്ടാവാം. എന്നാല്‍ വാഷിംഗ്ടണിന് അങ്ങനെ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ആണവായുധ ശേഖരം സാവധാനത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ ഹാന്‍സ് ക്രിസ്റ്റെന്‍സന്റെ അഭിപ്രായത്തില്‍ നിലവില്‍ ഏകദേശം 170 വാര്‍ഹെഡുകളാണ് പാകിസ്താനുള്ളത്. രാജ്യത്തിന്റെ സൈനിക പരിപാടികള്‍ 'അതിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ്' എന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.