ഫ്‌ളോറിഡ: ഫ്ളോറിഡയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ പ്രതിനിധി മാറ്റ് ഗെയ്റ്റ്സ് പതിവായി ലൈംഗികതയ്ക്ക് പണം നല്‍കുകയും നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് ഹൗസ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട്.
നിയുക്ത പ്രസിഡന്റ് ട്രംപിന്റെ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഗെയ്റ്റ്‌സ് 2017 മുതല്‍ 2020 വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് സ്ത്രീകള്‍ക്ക് സ്ഥിരമായി പണം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. മാത്രമല്ല 'ഒന്നിലധികം അവസരങ്ങളില്‍' കൊക്കെയ്‌നും എക്സ്റ്റസിയും ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ മയക്കുമരുന്ന് കൈവശം വെക്കുകയും 2017-ല്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും പറയുന്നു.
ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയാന്‍ മാറ്റ് ഗെയ്റ്റ്സ് വാഷിംഗ്ടണിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ അടിയന്തിര പ്രമേയം സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെ തെറ്റായി ഫയല്‍ ചെയ്തതായി പറയുന്ന ഒരു കുറിപ്പ് കോടതിയിലെ ക്ലര്‍ക്ക് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം തന്റെ പരാതിയും താല്‍ക്കാലിക നിരോധന ഉത്തരവിനായുള്ള അഭ്യര്‍ഥനയും വെവ്വേറെ സമര്‍പ്പിക്കേണ്ടതായിരുന്നു. പിശകുകള്‍ പരിഹരിക്കുന്നതു വരെ കേസ് തുടരില്ലെന്നും ക്ലര്‍ക്ക് കുറിച്ചു.
ഗെയ്റ്റ്സിനെ തന്റെ അറ്റോര്‍ണി ജനറല്‍ നോമിനിയായി പ്രഖ്യാപിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം പലരെയും ഞെട്ടിച്ചതിന്റെ കാരണം പുറത്തുവിടാന്‍ നിശ്ചയിച്ചിരിക്കുന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അടിവരയിടുന്നു. അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ സമാഹരിച്ച റിപ്പോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധവും നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗവും ഉള്‍പ്പെടെ നിയമത്തെ അവഗണിച്ചുള്ള ഒന്നിലധികം പ്രവൃത്തികള്‍ ഗെയ്റ്റ്സിനെതിരെ ആരോപിക്കപ്പെടുന്നു.