വാഷിംഗ്ടണ്‍: പക്ഷിപ്പനി പ്രതിസന്ധിയില്‍ യു എസില്‍ മുട്ടയുടെ വില എക്കാലത്തേയും ഉയര്‍ന്ന തലത്തിലേക്കെത്തിച്ചു. പക്ഷിപ്പനിയെ തുടര്‍ന്ന് മുട്ടക്കോഴികളുടെ വിതരണത്തില്‍ വന്‍ വെട്ടിക്കുറവാണുണ്ടായത്.
കമ്മോഡിറ്റി ഡേറ്റാ സ്ഥാപനമായ എക്‌സ്പാനയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത് വലിയ മുട്ടകളുടെ മൊത്തവില ഡിസംബര്‍ 18ന് മിഡ്വെസ്റ്റില്‍ ഒരു ഡസന് 5.77 ഡോളറിലെത്തി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 150 ശതമാനം വര്‍ധനവാണിത്. ഇതിനു മുമ്പ് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത് 2022 ഡിസംബറില്‍ 5.46 ഡോളറായിരുന്നു.
ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ഒരു ഡസന്‍ മുട്ടയുടെ ശരാശരി ചില്ലറ വില നവംബറില്‍ 3.60 ഡോളറിലെത്തിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 2.50 ഡോളറുണ്ടായിരുന്ന സെപ്തംബറില്‍ ഉയര്‍ന്ന് 3.80 ഡോളറിലെത്തിയിരുന്നു.
കാലിഫോര്‍ണിയയില്‍ മുട്ടയുടെ മൊത്തവില വളരെ കൂടുതലാണ് അനുഭവപ്പെടുന്നത്. അവിടെ കര്‍ഷകര്‍ക്ക് കൂടുകളില്‍ കോഴികളെ വളര്‍ത്തുന്നത് വിലക്കുന്ന നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിതരണത്തില്‍ പരിമിതിയുണ്ട്. അവിടെ മുട്ടയ്ക്ക് ഡസന് 8.85 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയാണെന്ന് എക്‌സ്പാന പറയുന്നു.
പക്ഷിപ്പനി തടയുകയും ചില പ്രമുഖ റീട്ടെയിലര്‍മാരുടെ ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്ത കോഴി കര്‍ഷകര്‍ക്ക് ഈ വില വര്‍ധന അനുഗ്രഹമാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പക്ഷിപ്പനിയെ തുടര്‍ന്ന് മുട്ടയിടുന്ന കൂട്ടത്തിനുണ്ടായ നാശമാണ് വിലക്കയറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകം. 2022ല്‍ പക്ഷിപ്പനിയില്‍ യു എസിലെ 49 സംസ്ഥാനങ്ങളിലായി ഏകദേശം 123 ദശലക്ഷം കോഴികളെയും ടര്‍ക്കികളെയുമാണ് രോഗവൈറസ് തുടച്ചു നീക്കിയത്.
ഈ വര്‍ഷം പക്ഷിപ്പനി ബാധിച്ച് കൊല്ലപ്പെട്ട 35 ദശലക്ഷം കോഴികളില്‍ പകുതിയോളം കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് വൈറസ് ബാധയുണ്ടായതെന്നാണ് ഡേറ്റ കാണിക്കുന്നത്.
ഫെഡറല്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ യു എസില്‍ 61 പേര്‍ക്ക് പക്ഷിപ്പനി ബാധിച്ചു.
കഴിഞ്ഞയാഴ്ച ലൂസിയാനയില്‍ ആദ്യത്തെ ഗുരുതരമായ കേസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും മനുഷ്യരിലെ കേസുകള്‍ അത്ര ശക്തിയുള്ളതല്ല. ലൂസിയാനയില്‍ നിന്നുള്ള രോഗിയെ വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.