ഹുബ്ബള്ളി: ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒമ്പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച (ഡിസംബര്‍ 22) രാത്രി കര്‍ണാടകയിലെ സായിനഗറിലാണ് ദാരുണ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഭക്തര്‍ ക്ഷേത്രത്തിലെ ഒരു മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
പരിക്കേറ്റ ഒമ്പതുപേരെയും ഉടന്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തര്‍ സിലിണ്ടര്‍ ശരിയായ രീതിയില്‍ ഓഫ് ചെയ്യാത്തതാണ് പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു. കേരളത്തിലെ ശബരിമല അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഒരുങ്ങവെയാണ് അപകടം ഉണ്ടായത്.
ക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒമ്പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.