വാൾസ്ട്രീറ്റ് ലേഖകൻ ഇവാൻ ഗ്രെഷ്‌കോവിച്ചിനെ റഷ്യ വിട്ടയച്ചു

വാൾസ്ട്രീറ്റ് ലേഖകൻ ഇവാൻ ഗ്രെഷ്‌കോവിച്ചിനെ റഷ്യ വിട്ടയച്ചു


ചാരവൃത്തി നടത്തിയെന്നാരോപിച്ച് റഷ്യ 2023 മാർച്ചിൽ തടവിലാക്കിയ വാൾസ്ട്രീറ്റ് ലേഖകൻ ഇവൻ ഗ്രെഷ്‌കോവിച്ചിനെ റഷ്യ വിട്ടയച്ചു.

തുർക്കിയിൽ നടന്ന തടവുകാരുടെ കൈമാറ്റത്തിൻറെ ഭാഗമായാണ് ഗ്രെഷ്‌കോവിച്ചിനെ വിട്ടയച്ചതെന്ന് തുർക്കി അധികാരികൾ അറിയിച്ചു. പ്രമുഖനായ ഒരു റഷ്യൻ വിമത രാഷ്ട്രീയ പ്രവർത്തകനെ വിട്ടുനൽകിയതിന് പകരമായാണ് ഗ്രെഷ്‌കോവിച്ചിനെ റഷ്യ വിട്ടയച്ചത്. 

വിവിധ രാജ്യങ്ങളിൽ തടവിൽ പാർപ്പിക്കപ്പെട്ടിരുന്ന 24 പേരുടെ കൈമാറ്റമാണ് അങ്കാറയിലെ ഒരു വിമാനത്താവളത്തിൽ വച്ച് നടന്നത്. 

ഗ്രെഷ്‌കോവിച്ചിനൊപ്പം മറ്റൊരു യുഎസ് തടവുകാനായിരുന്ന 2018ൽ അറസ്റ്റിലായ യുഎസ് മറൈൻ പോൾ വെലാനെയും റഷ്യ വിട്ടയച്ചു. അവർക്ക് ഇരുവർക്കും പകരമായി വിട്ടയക്കപ്പെട്ട റഷ്യൻ വിമതർ ഇല്യൻ യാഷിൻ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.