വാഷിംഗ്ടണ്‍: യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ന്യൂസ് നേഷനോട് പറഞ്ഞു,
ന്യൂസ് നേഷന്റെ കെല്ലി മേയറുമായുള്ള ഫോണ്‍ സംസാരത്തില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ സമ്മതിച്ചോ എന്ന് ചോദ്യത്തിന് 'അതെ' എന്ന് അദ്ദേഹം മറുപടി നല്‍കി. ഈ നീക്കത്തില്‍ താന്‍ അത്ഭുതപ്പെടുന്നില്ലെന്നും തനിക്ക് ഒന്നിലും അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ യുറേനിയം ഉപേക്ഷിക്കുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.
ഇസ്രായേല്‍- ഹിസ്ബുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് ഒരു ദിവസത്തിന് ശേഷം ട്രംപ് ഇസ്രായേലിനോട് നിയന്ത്രണം ആവശ്യപ്പെട്ടു.
ഇസ്രായേല്‍ ഇനി ലെബനനില്‍ ബോംബിടുകയില്ലെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
