ന്യൂഡല്‍ഹി: ഇന്ത്യയേയും റഷ്യയേയും ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പോസ്റ്റ്. ഇന്ത്യയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ദുര്‍ബലപ്പെടുത്തുന്ന നിഗൂഢമായ പോസ്റ്റാണിതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുടെ ചിത്രം പോസ്റ്റ് ചെയ്താണ് ട്രംപ് കമന്റിട്ടിരിക്കുന്നത്.
മൂന്നു രാജ്യങ്ങള്‍ക്കും ഒരുമിച്ച് ദീര്‍ഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റില്‍ ഇപ്പോള്‍ അഭിപ്രായങ്ങളൊന്നുമില്ലെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്.