വാഷിംഗ്ടണ്‍: യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ പ്രധാന പങ്കാളിയായി താന്‍ കാണുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരം അഭിപ്രായ പ്രകടനം നടത്തിയത്.
മൂന്ന് വര്‍ഷമായി അദ്ദേഹം അവിടെയുണഅടെന്നും കരാറുകള്‍ ഉണ്ടാക്കുന്നത് അദ്ദേഹം വളരെ ബുദ്ധിമുട്ടാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നിന്റെ പങ്കാളിത്തമില്ലാതെ ആഴ്ചയുടെ തുടക്കത്തില്‍ സൗദി അറേബ്യയില്‍ യു എസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ട്രംപിന്റെ പിന്തുണയോടെ നടന്ന ചര്‍ച്ചകളില്‍ കീവും യൂറോപ്യന്‍ നേതാക്കളും നിരാശ പ്രകടിപ്പിച്ചിരുന്നു.
സമാധാന മധ്യസ്ഥതയ്ക്കായി ശ്രമിക്കുന്ന സൗദി അറേബ്യയുമായി തങ്ങള്‍ നടത്തുന്ന യോഗത്തില്‍ താന്‍ ഇല്ലെന്നാണ് സെലെന്‍സ്ി പരാതിപ്പെടുന്നതെന്നും ൂന്ന് വര്‍ഷമായി അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു.
അഭിമുഖത്തില്‍ റഷ്യ യുക്രെയ്നിനെ 'ആക്രമിച്ചു' എന്ന് ട്രംപ് സമ്മതിച്ചുവെങ്കിലും പക്ഷേ യുദ്ധം തടയാന്‍ കഴിയുമായിരുന്നുവെന്ന് ഉറപ്പിച്ചു പറഞ്ഞു.
ട്രംപ് ബൈഡന്റെയും സെലെന്‍സ്‌കിയുടെയും നേരെയാണ് കുറ്റം ചുമത്തുന്നത്. റഷ്യയുടെ തെറ്റല്ല എന്ന് താന്‍ പറയുമ്പോഴെല്ലാം ജോ ബൈഡനും വാളോഡിമിര്‍ സെലെന്‍സ്‌കിയും തെറ്റായ കാര്യങ്ങള്‍ പറഞ്ഞുവെന്നും അവര്‍ ആക്രമിക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിന് ആത്യന്തികമായി ആരാണ് ഉത്തരവാദിയെന്ന് ഫോക്‌സ് ന്യൂസ് അവതാരകന്‍ ട്രംപിനെ അഞ്ച് തവണ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഓരോ തവണയും ട്രംപ് വഴിതെറ്റിച്ചുകൊണ്ടിരുന്നു.
പരാജയപ്പെട്ട ഭൂമി ധാതു ഇടപാടില്‍ സെലെന്‍സ്‌കിയോടുള്ള ട്രംപിന്റെ നിരാശയെക്കുറിച്ചും അഭിമുഖം പരാമര്‍ശിച്ചു.
യു എസ് യുക്രെയ്‌നുമായി ഒരു ഭൂമി ധാതു കരാറില്‍ എത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. തങ്ങള്‍ അപൂര്‍വ എര്‍ത്ത് ഖനികളുമായി ഒരു കരാര്‍ ഉണ്ടാക്കിയതായും അവര്‍ക്ക് ഒരു കരാര്‍ പൂര്‍ത്തിയാക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.
തന്റെ ഉദ്യോഗസ്ഥനെ യുക്രെയ്‌നിലേക്ക് അയച്ചതില്‍ ഖേദമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് വാഷിംഗ്ടണും കീവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ട്രംപ് സെലെന്‍സ്‌കിയെ 'തിരഞ്ഞെടുപ്പുകളില്ലാത്ത സ്വേച്ഛാധിപതി' എന്ന് വിളിക്കുകയും വേഗത്തില്‍ മാറിയില്ലെങ്കില്‍ യുക്രെയ്നെ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
റഷ്യ സൃഷ്ടിച്ച 'തെറ്റായ വിവര കുമിള'യില്‍ ട്രംപ് കുടുങ്ങിയിട്ടുണ്ടെന്ന് സെലെന്‍സ്‌കി നേരത്തെ ആരോപിച്ചിരുന്നു. യുക്രെയ്ന്‍ പ്രധാനമായും യു എസ് പിന്തുണയെ ആശ്രയിക്കുന്നുവെന്ന ട്രംപിന്റെ വാദത്തിനെതിരെയും യുക്രേനിയന്‍ നേതാവ് തിരിച്ചടിച്ചു. പുടിനെ 'ഒറ്റപ്പെടലില്‍ നിന്ന് പുറത്തുവരാന്‍' വാഷിംഗ്ടണ്‍ സഹായിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് സെലെന്‍സ്‌കി അടുത്തിടെ നടന്ന യു എസ്- റഷ്യ ചര്‍ച്ചകളെയും വിമര്‍ശിച്ചു.