കൂട്ടുകാരി വളര്‍ത്തിയ ചിലന്തിയെ സോഡയില്‍ മുക്കി കൊന്ന കേസില്‍ 43 കാരി അറസ്റ്റില്‍

കൂട്ടുകാരി വളര്‍ത്തിയ ചിലന്തിയെ സോഡയില്‍ മുക്കി കൊന്ന കേസില്‍ 43 കാരി അറസ്റ്റില്‍


ഫ്‌ളോറിഡ  റൂം മേറ്റ് വളര്‍ത്തിയിരുന്ന ചിലന്തിയെ കൊന്ന കേസില്‍ 43 വയസുകാരി യുഎസിലെ ഫ്‌ളോറിഡയില്‍ അറസ്റ്റിലായി. ഇലീന റെനെ റാസ്മുസെന്‍ എന്ന സ്ത്രീയാണ് കൂട്ടുകാരി യുടെ വളര്‍ത്തുചിലന്തിയെ സോഡയില്‍ മുക്കിക്കൈാന്ന കുറ്റത്തിന് പോലീസ് പിടിയിലായത്. ഇവര്‍ കൊന്ന ചിലന്തിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയും സോഡ ക്യാന്‍ ഉയര്‍ത്തി കൊലപാതകം നടത്തിയ രീതികള്‍ വിവരിക്കുകയും ചെയ്തു.

പിന്നീട് ചിലന്തിയുടെ ഉടമയായ കൂട്ടുകാരിക്ക് ഇതെക്കുറിച്ച് മെസേജ് അയക്കുകയും ചെയ്തു. ഏകദേശം 70 ഡോളര്‍ വിലവരുന്ന വളര്‍ത്തു ചിലന്തിയേയാണ് ഇലീന റെനെ കൊന്നത്. ജൂലായ് 29 ന് ഇവര്‍ക്കെതിരെ മൃഗപീഡനത്തിനും മോഷണത്തിനും കുറ്റം ചുമത്തി.

ഒരു ഇഞ്ചിന്റെ എട്ടിലൊന്ന് മുതല്‍ നാലിലൊന്ന് ഇഞ്ച് വരെ വലിപ്പമുള്ളവയാണ് ഇത്തരത്തിലുള്ള വളര്‍ത്തു ചിലന്തിയെന്ന് യുഎസ് ഫോറസ്റ്റ് സര്‍വീസ് പറയുന്നു. തിളങ്ങുന്ന രോമങ്ങളും പ്രത്യേകതയുള്ള ശരീരവും എട്ട് കണ്ണുകളും ഉള്ള ചിന്തികളാണിവ.