കാരക്കാസ്: വെനിസ്വേലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 32 ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ക്യൂബന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
മഡൂറോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ക്യൂബന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ഇതാണ് ക്യൂബന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.
വെനിസ്വേല സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് ക്യബന്‍ സൈന്യവും പൊലീസ് ഉദ്യോഗസ്ഥരും കരീബിയന്‍ സൈന്യത്തിന്റെ ദൗത്യത്തില്‍ ഭാഗമായത്. തങ്ങളുടെ എതിര്‍വശത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
വെനിസ്വേലയുടെ സഖ്യകക്ഷിയായ ക്യൂബ വര്‍ഷങ്ങളായി വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സൈന്യത്തെയും പൊലീസിനെയും അയക്കാറുണ്ട്. വെനിസ്വേലയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലാണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായത്. അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മഡൂറോയേക്കാള്‍ വലിയ വില വെനിസ്വേലയ്ക്ക് നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
