കാബൂൾ: ഇസ്‌ലാമാബാദിന് സമീപമുള്ള സൈനിക താവളത്തെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏകദേശം പതിനൊന്ന് മണിയോടെ പ്രതിരോധ മന്ത്രാലയത്തിന്റെ വ്യോമസേന ഏകോപിതമായി ആക്രമണം നടത്തിയതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്‌ലാമാബാദിലെ ഫൈസാബാദ് പ്രദേശത്തിന് സമീപമുള്ള സൈനിക ക്യാമ്പും നവ്‌ഷേരയിലെ മറ്റൊരു സൈനിക താവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ അവകാശപ്പെട്ടു. രണ്ടു രാജ്യങ്ങൾക്കുമിടയിൽ സൈനിക സംഘർഷം ശക്തമാകുന്നതിനിടെയാണ് ഈ നടപടി.
സംഭവത്തെക്കുറിച്ച് പാകിസ്താൻ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അതിർത്തി മേഖലയിലെ സുരക്ഷാ സാഹചര്യം കടുത്ത നിലയിലാണ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സംഘർഷാവസ്ഥ ഉണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നു.
ഇസ്‌ലാമാബാദിന് സമീപം സൈനിക താവളത്തിൽ വ്യോമാക്രമണം നടത്തിയെന്ന് താലിബാൻ; അതിർത്തിയിൽ സംഘർഷം രൂക്ഷം
