കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മുംബൈയിൽ; നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മുംബൈയിൽ; നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു


മുംബൈ:  കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി വെള്ളിയാഴ്ച മുംബൈയിൽ എത്തി. നാല് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

ഇരുരാജ്യങ്ങളിലുമുള്ള ബന്ധം ശക്തിപ്പെടുത്തുകയും വ്യാപാര സഹകരണം വർധിപ്പിക്കുകയും ചെയ്യുന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയുമായുള്ള ബന്ധത്തിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ വ്യാപാര അവസരങ്ങൾ കണ്ടെത്താനാണ് കാനഡ ശ്രമിക്കുന്നത്.

മുംബൈയിലെ പരിപാടികൾക്ക് ശേഷം കാർണി ഡൽഹിയിലേക്ക് യാത്രതിരിക്കും. അവിടെ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യ ബന്ധം, നിക്ഷേപം, വ്യാപാര മേഖലകളിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.