ധാക്ക: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസുമായി ബന്ധപ്പെട്ട സന്യാസിയെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു. ജനക്കൂട്ടം ഹിന്ദു ഗ്രൂപ്പിന്റെ ഒരു കേന്ദ്രം തകര്‍ത്തതായി ഇസ്‌കോണ്‍ കൊല്‍ക്കത്തയുടെ വക്താവ് രാധാരാമന്‍ ദാസ് അവകാശപ്പെട്ടു.
ശ്യാം ദാസ് എന്ന യുവ ഇസ്‌കോണ്‍ വൈദികന്‍ ചിന്‍മോയിയെ ജയിലില്‍ കാണാന്‍ തടങ്കല്‍ വളരെ ഞെട്ടിക്കുന്നതാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും രാധാരാമന്‍ എക്സിലെ പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫ്രീ ഇസ്‌കോണ്‍ മോങ്ക്‌സ് ബംഗ്ലാദേശ് എന്ന ഹാഷ്ടാഗോടെയാണ് രാധാരാമന്‍ ദാസ് പോസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടം ഇസ്‌കോണ്‍ കേന്ദ്രം തകര്‍ത്തതായി കാണിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാല്‍ യുവ വൈദികനെ കസ്റ്റഡിയിലെടുത്ത വിവരം ബംഗ്ലാദേശ് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇസ്‌കോണുമായി ബന്ധപ്പെട്ട 17 ബാങ്ക് അക്കൗണ്ടുകളെങ്കിലും മരവിപ്പിക്കാന്‍ ബംഗ്ലാദേശ് അധികൃതര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അഭിഭാഷകനെ കൊലപ്പെടുത്തിയതിന് പിന്നാലെ ചിന്‍മോയിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇസ്‌കോണിനെ നിരധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളുകയായിരുന്നു.
ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.